ഇന്ത്യയെയും പിന്തള്ളി കേരളം.. The Sustainable Development Index (SDI) ല്‍ കേരളം മുന്നില്‍ !!!

Image

ഏറ്റവും അവസാനം പുറത്തിറങ്ങിയ The Sustainable Development Index (SDI) ലിസ്റ്റില്‍ 13 മത്തെ സ്ഥാനം നേടി കേരളം. ഇന്ത്യയുടെ സ്ഥാനം 56 ആണ് . ഇത് ആദ്യം ആയാണ് രാജ്യങ്ങള്‍ മാത്രം ഉള്പെട്ടിരുന്ന ഈ ലിസ്റ്റില്‍ ഒരു സംസ്ഥാനത്തെ ഉള്‍പെടുത്തുന്നതു . കൊറോണ പ്രതിരോധവും ആയി ബന്ധപെട്ടു കേരളത്തിന്‌ ലഭിച്ചു കൊണ്ടിരിക്കുന്ന ലോക ശ്രദ്ധ ആണ് കേരള സംസ്ഥാനത്തെ ഇതില്‍ ഉള്‍പെടുത്താന്‍ കാരണം.

The Sustainable Development Index (SDI) പ്രധാനമായും നിര്‍ണ്ണയിക്കുന്നത് മനുഷ്യന്റെ വളര്‍ച്ച പ്രകൃതിയും ആയി എത്ര യോജിച്ചു പോകുന്നു എന്നതിനെ അടിസ്ഥാന പെടുത്തി ആണ്. ഇത് ആയുര്‍ ദൈര്‍ഘ്യം , സ്കൂളില്‍ ചിലവഴിക്കുന്ന വര്‍ഷങ്ങള്‍ , വരുമാനം , പുറത്തു തള്ളുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് , material footprint എന്നീ കാര്യങ്ങളില്‍ കിട്ടുന്ന പോയന്‍റ് അടിസ്ഥാനപെടുത്തി ആണ് നിശ്ചയിക്കുന്നത് . ഈ കാര്യങ്ങള്‍ ഒക്കെ നോക്കുമ്പോള്‍ കേരളം വളരെ നല്ല പൊസിഷനില്‍ ആണ് ഉള്ളത് എന്ന് ഗാര്‍ഡിയന്‍ പത്രത്തിലെ എഴുത്തുകാരന്‍ കൂടിയായ Jason hickel അഭിപ്രായപെട്ടു .

ഡെവലപ്പ്മെന്റ്മോഡല്‍ ആയി എല്ലാവരും ചൈനയെ കാണുന്നു. ഇത് ശരിയല്ല. അതിനു യാതൊരു ന്യായീകരണവും ഇല്ല എന്ന് ഇദ്ദേഹം സമര്തിക്കുന്നു. ചൈന ecological disaster ആണ് എന്നാല്‍ കേരളം ചൈനയുടെ അതെ നിലവാരത്തില്‍ ഉള്ള ഹുമന്‍ ഡെവലപ്പ്മെന്റ് നേടിയത് പ്രകൃതിക്ക് അത്ര ദോഷം ഉണ്ടാക്കാതെ ആണെന്ന് ഇദ്ദേഹം പറയുന്നു. ഹുമന്‍ ഡെവലപ്പ്മെന്റ് index ലും ഇതേ പോലെ കേരളം വളരെ മുന്പതിയില്‍ ആണ് . 2 index കളിലും മുന്നിട്ടു നില്‍ക്കുന്ന വേറെ പ്രദേശങ്ങള്‍ വളരെ കുറവാണു എന്നത് കേരളത്തിന്റെ മാറ്റ് കൂട്ടുന്നു. കേരള സര്‍ക്കാരുകള്‍ മുന്നോട്ട് വെക്കുന്ന കേരള മോഡല്‍ വികസന പദ്ധതികള്‍ക്ക് കിട്ടിയിരിക്കുന്ന അംഗീകാരം ആയി ഇതിനെ കാണാം.

nb : ഏറ്റവും അവസാനം വന്ന The Sustainable Development Index (SDI) 2015 ലെ കണക്കുക്കള്‍ പ്രകാരം ആണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *