കൊറോണക്കാലം ആസ്വാദ്യമാക്കാൻ 10 കൊറിയൻ പടങ്ങൾ.

Hallyuwood – കൊറിയൻ ഫിലിം ഇന്ഡസ്‌ട്രി അറിയപ്പെടുന്നത് അങ്ങനെ ആണ്.. Hally എന്നാൽ കൊറിയൻ wave എന്നാണ് അർത്ഥം. കുറച്ചു കാലത്തിനുള്ളിൽ കൊറിയൻ സിനിമ ലോകത്തു ഉണ്ടാക്കിയ അലയൊലികൾ ഈ പേരിനെ അന്വർത്ഥം ആക്കുന്നു. ഹോളിവുഡും ബോളിവുഡും കഴിഞ്ഞാൽ ഏറ്റവും പ്രമുഖം ആയ ഫിലിം ഇൻഡസ്ട്രി ആണ് കൊറിയ. കൊറിയൻ ഭാഷ ചിത്രങ്ങൾ കാണാൻ കാണാൻ ആഗ്രഹം ഉള്ളവരും എന്നാൽ എവിടെ തുടങ്ങണം എന്നു അറിയാത്തവർക്കും ആയി 10 കൊറിയൻ സിനിമകൾ ഇവിടെ റാൻഡം ആയി നൽകുന്നു. ഈ സിനിമകൾ പലതും ടെലിഗ്രാം വഴിയോ ടോറന്റ് ചെയ്തോ മാത്രം ആണ് ലഭിക്കുക എന്നതിനാൽ ഒഫീഷ്യൽ ലിങ്ക് നൽകാൻ സാധിക്കുന്നെ അല്ല. കാണാൻ ആഗ്രഹിക്കുന്നവർക്ക് മലയാളം സബ്ടൈറ്റിൽ വരെ ടെലിഗ്രാം ചാനലുകളിൽ ലഭ്യമാണ്.

1 . Parasite – Black comedy/thriller

ഓസ്കാർ,Palme d’Or,BAFTA, ഗോൾഡൻ ഗ്ലോബ് തുടങ്ങി നിരവധി അവാർഡുകൾ നേടിയ Bong Joon-ho ഫിലിം. കൊറിയൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആയി Bong Joon-ho നെ കണക്കാക്കുന്നത് എന്തു കൊണ്ടാണ് എന്നതിനുള്ള ഉത്തരം ആണ് ഈ സിനിമ. വളരെ പാവപ്പെട്ട ജീവിത നിലവാരമുള്ള ഒരു കുടുംബം പല തരത്തിൽ ഉള്ള കള്ളങ്ങളിലൂടെ ഒരു rich ഫാമിലിയിലെ വീട്ടു ജോലികൾ നേടാൻ ശ്രമിക്കുന്നതും അതുമായി ബന്ധപ്പെട്ടു 2 ഫാമിലി യിലും ഉണ്ടാകുന്ന കാര്യങ്ങളും ആണ് ഇതി വൃത്തം. Bong Joon-ho ന്റെ മറ്റു സിനിമകളിൽ കാണാൻ കഴിയുന്ന ആന്റി capitalist, സോഷ്യലിസ്റ് ചിന്താ ഗതികൾ ഈ സിനിമയിലും പ്രകടം ആണ്.

2. Oldboy (2003) – thriller/mystery

Park Chan-wook ന്റെ The vengeance trilogy യിലെ രണ്ടാമത്തെ പടം ആണ് ഓൾഡ് ബോയ്. Sympathy for mr. Vengeance ഉം lady vengeance ഈ സീരീസിൽ ഉൾപ്പെട്ട സിനിമകൾ ആണ് എങ്കിലും കഥകൾ തമ്മിൽ യാതൊരു ബന്ധവും ഇല്ല. നായക വില്ലൻ സങ്കല്പങ്ങൾ പൊളിച്ചു എഴുതപ്പെട്ട സിനിമ.വളരെ കാലം ഒരു അപാർട്മെന്റിൽ തടവിൽ കഴിഞ്ഞ ആൾക്ക് , നല്ല വസ്ത്രവും പണവും , ഒരു മൊബൈൽ ഫോൺ ഉം നൽകപ്പെട്ട ശേഷം പുറത്തേക്കു വിടുന്നു. തന്നെ ഇത്രയും നാൾ തടവിൽ പാർപ്പിച്ച ആളെ കണ്ടെത്താനുള്ള ശ്രമത്തിനിടക്കു നടക്കുന്ന കാര്യങ്ങൾ ആണ് സിനിമയിൽ.

Oldboy (2003) | Oldboy, Top film, Movie stats

3. Memories of murder (2003), thriller/crime

കൊറിയയിലെ ആദ്യത്തെ സീരിയൽ കൊലപാതകിയുടെ ജീവിതവും ആയി base ചെയ്തുള്ള Bong Joon-ho ന്റെ ക്ലാസിക് ചിത്രം ആണ് memories of murder. സീരിയൽ കില്ലെറിന്റെ കേസ് അന്വേഷിക്കുന്ന 2 ലോക്കൽ പൊലീസുകാരെ സഹായിക്കാൻ seoulൽ നിന്നും വേറെ detective വരുന്നതാണ് ഇതിന്റെ ഇതിവൃത്തം. Cinematography, music എന്നിവക്ക് പുറമെ Song Kang-ho ന്റെ പെർഫോമൻസും എല്ലാം ചേർന്നു കൊറിയയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.

4. My sassy girl (2001) Romantic comedy

ബ്ലോഗ്‌ സൈറ്റില്‍ എഴുതപെട്ട യഥാര്‍ത്ഥ ജീവിത കഥയുടെ സിനിമ ആവിഷ്ക്കാരം My sassy girl. Kwak Jae-yong സംവിധാനം ചെയ്ത ഈ സിനിമയിലെ നായികാ വേഷം ചെയ്തിരിക്കുന്നത്  Jun Ji-hyun ആണ് . ഈ സിനിമയുടെ വിജയത്തോടെ ആണ് കൊറിയന്‍ സിനിമകള്‍ അന്തരാഷ്ട്ര തലത്തില്‍ നല്ല രീതിയില്‍ ശ്രധിക്കപെടാന്‍ തുടങ്ങിയത്. ഈ സിനിമ കണ്ടു തീരുമ്പോയെക്കും നിങ്ങള്‍  Jun Ji-hyun ന്‍റെ ഫാന്‍ ആയി തീരും എന്നാ കാര്യത്തില്‍ സംശയം വേണ്ട 🙂

My Sassy Girl | Watch Full Movie Free | AsianCrush

5 . The Handmaiden (2016)/Erotic Psychological thriller

2016 കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപെട്ട Park Chan-wook ന്‍റെ ഫിലിം.SarahWalters ന്‍റെ fingersmith എന്ന നോവലിന്‍റെ കൊറിയന്‍ ആവിഷ്കാരം ആണ് ഇത്. ഈ പടത്തിലെ നായികമാര്‍ അയ Kim Min-hee  ഉം Kim Tae-ri  ഉം തമ്മില്‍ ഉള്ള സെക്സ് സീനുകള്‍ വലിയ വിവാദം സൃഷ്ട്ടിച്ചിരുന്നു. അതിനാല്‍ ഈ പടം വീട്ടുകാരുടെ മുന്നില്‍ ഇരുന്നു കാണാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക . 😉

The Handmaiden (2016) Poster #4 - Trailer Addict

6. I Saw The Devil (2010) action /thriller

വളരെ ബ്രുടല്‍ ആയിട്ടുള്ള revenge ഫിലിം. ഭാര്യയെ കൊന്ന സീരിയല്‍ കില്ലറിനെ നേരിടുന്ന ഒരു ഓഫീസറുടെ കഥയാണ് ഇതില്‍. ഈ സിനിമയില്‍ കാണിക്കുന്ന ക്രൂരത നിറഞ്ഞ സീനുകള്‍ വളരെ disturbing ആയിരിക്കും പലര്‍ക്കും. revenge സിനിമകള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പടം.

I Saw the Devil (2010) - IMDb

7 . A Hard Day (2014) action/thriller

parasite സിനിമയിലെ ശ്രദ്ധേയ വേഷം ചെയ്ത Lee Sun-kyun ന്‍റെ മറ്റൊരു ഫിലിം ആണ് A Hard Day. അഴിമതിക്കാരന്‍ ആയ പോലീസ്ഓഫീസര്‍യാദൃശ്ചികം ആയി ഒരു കൊലപാതകം ചെയ്യുന്നു . ഇതില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന നായകന് സംഭാവിക്കുന്ന കാര്യങ്ങള്‍ ആണ് ഇതില്‍. വളരെ മികച്ച ആക്ഷന്‍ സീനുകളും പ്ലോട്ട് ട്വിസ്ടുകളും നിറഞ്ഞ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്  Kim Seong-hun ആണ് .

A Hard Day - Kino Lorber Theatrical

8. Train To Busan (2016) action

രാജ്യത്തു zombie apocalypse ഉണ്ടാവുമ്പോള്‍ ട്രെയിനില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ കഥ ആണ് ഇതിന്റെ ഇതിവൃത്തം .ഈ സിനിമ ഭൂരിഭഗവും ചിത്രീകരിച്ചിരിക്കുന്നത് ട്രെയിനില്‍ തന്നെ ആണ്.

Train To Busan Wallpapers - Wallpaper Cave

9. The wailing (2016) horror

ഒരു വിദൂര ഗ്രാമത്തില്‍ നടക്കുന്ന ദുരൂഹത നിറഞ്ഞ കൊലപാതകങ്ങളും , ഇതുമയി ബന്ധപെട്ടു നാട്ടുകാരില്‍ ഉണ്ടാകുന്ന അസുഖങ്ങളും അന്വേഷിക്കാന്‍ വരുന്ന പോലീസ് ഓഫീസറുടെ കഥ ആണ് ഇതില്‍. വളരെ നല്ല രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ അത്യാവശ്യം ദൈര്‍ഘ്യം ഉണ്ട്, മന്ത്രവാദവും ബ്ലാക്ക്‌ മാജിക്‌ ഉം ഒക്കെ നിറഞ്ഞ ഈ സിനിമ അത്യാവശ്യം complicated ഉം ആണ് .

Goksung / The Wailing (2016) - By far the best movie of the year ...

10. The Servant (2010) historical rmantic drama

കൊറിയന്‍ ഐതിഹ്യ കഥയെ ആസ്പദം ആയി എടുത്ത ഫിലിം . ഐതിഹ്യ കഥയിലെ വില്ലന്‍റെ ഭാഗത്ത്‌ നിന്നും ഉള്ള കഥ ആണ് ഇത്. നമ്മുടെ വടക്കന്‍ വീരഗാഥ പോലെ . parasite സിനിമയിലെ നായികയായി അഭിനയിച്ച Cho Yeo-jeong ന്‍റെ സെക്സ് സീനുകള്‍ കൊണ്ട് ശ്രദ്ധേയം ആണ് ഈ സിനിമ.

The Servant (2010) - IMDb

Leave a Reply

Your email address will not be published. Required fields are marked *