അനു സിത്താരയുടെ വിശേഷങ്ങളും പുതിയതും പഴയതുമായ ചിത്രങ്ങളടങ്ങിയ ഫോട്ടോ ഗാലറിയും

പൊട്ടാസ് ബോംബ് സിനിമയിലെ അശ്വതിയായി മലയാളികളുടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം ആണ് അനു സിത്താര. മലയാള തനിമയുള്ള മുഖശ്രീയുള്ള, വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം.

അബ്ദുൽ സലാമിന്റെയും രേണുക സലാമിന്റെയും മകളായി വയനാട് ജില്ലയിലെ കൽപ്പറ്റയിൽ 21 ആഗസ്റ്റ് 1995 ന് ആണ് ജനനം. നൃത്താദ്ധ്യപിക യായ അമ്മയുടെ കീഴിൽ നൃത്തം അഭ്യസിക്കുകയും ചെയ്തു.2013 ൽ പൊട്ടാസ് ബോംബ് സിനിമയിൽ പ്രത്യക്ഷപ്പെട്ട ശേഷം ആണ് ആ വർഷത്തെ മലപ്പുറം സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ A ഗ്രേഡ് നേടിയത്.

ചെറിയ വേഷങ്ങളിലൂടെ ആയിരുന്നു അനു സിതാരയുടെ തുടക്കം. ഒരു ഇന്ത്യൻ പ്രണയകഥ യിൽ ഫ്ലാഷ്ബാക്ക് സീനിൽ മാത്രം ആണ് ഉണ്ടായിരുന്നതു .

മറ്റു നടിമാർ വിവാഹശേഷം അഭിനയജീവിതം ഉപേക്ഷിക്കുമ്പോൾ അനു സിത്താരക്ക് ശ്രദ്ധേയമായ വേഷങ്ങൾ ലഭിക്കുന്നത് വിവാഹത്തിന് ശേഷം ആണ്. 2015 ജൂലൈ 8 നു ആരുന്നു വളരെ കാലത്തെ പ്രണയത്തിന് ശേഷം വിഷ്ണു പ്രസാദും ആയുള്ള വിവാഹം. പ്ലസ് ടൂവിന് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം രണ്ടു വീട്ടുകാരുടെയും എതിര്പ്പ് ഉണ്ടായിട്ടും അതിനെയൊക്കെ അതിജീവിച്ചു വിവാഹത്തിൽ എത്തിച്ചേർന്നു. അനു സിത്താര ഒരിക്കൽ പറഞ്ഞിട്ടുണ്ട് “വിഷ്ണുവേട്ടനെ വിവാഹം കഴിച്ചില്ലായിരുന്നു എങ്കിൽ ഒരൂപക്ഷേ ഞാൻ സാധാരണ ജോലിക്ക്പോകുകയോ അല്ലെങ്കിൽ ഒരു വീട്ടമ്മയായോ ഒതുങ്ങിപ്പോയേനെ”

2017 ൽ ഇറങ്ങിയ കുഞ്ചാക്കോ ബോബൻ നായകൻ ആയ രാമന്റെ ഏദൻ തോട്ടത്തിലൂടെ ആണ് അനു സിത്താര മലയാളികൾക്കു സുപരിചിത ആകുന്നത്.

ക്യാപ്റ്റൻ സിനിമയിലെ അനിതയുടെ വേഷവും നല്ല രീതിയിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

ഇതിന് ശേഷം ഒരു കുപ്രസിദ്ധ പയ്യൻ, മാമാങ്കം എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു

അനു സിത്താരയുടെ പുതിയ ഫോട്ടോസ് (വലുതായി കാണാൻ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക)

ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യൂ …

Leave a Reply

Your email address will not be published. Required fields are marked *