റിലീസിന് ഒരുങ്ങി യമഹയുടെ പുത്തൻ 250cc ബൈക്ക് !!

യുവാക്കളുടെ ഇഷ്ട ബ്രാന്‍ഡ്‌ ആയ യമഹയുടെ FZ25 മോഡല്‍ നിരത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നു . 2020 ജൂണ്‍ മാസത്തോടെ റിലീസ് ചെയ്യാന്‍ ആണ് യമഹ തീരുമാനിച്ചിരിക്കുന്നത് . FZ യുടെ BS6 മോഡല്‍ ആണ് ജൂണ്‍ മാസത്തോടെ പുതിയ ഡിസൈനോടെ ഇറങ്ങുന്നത്. FZS25 ,FZ25 എന്നിങ്ങനെ 2 മോഡലുകളില്‍ ആയിട്ടാണ് ബൈക്ക് ഇറങ്ങുക.

FZS 25 ഇറങ്ങുന്നത് 3 കളറുകളില്‍ ആയിട്ടാണ്. Patina green,white-vermillion, dark matt blue എന്നിവയാണ് ഇവ .

FZ25 ഇറങ്ങുന്നത് 2 കളറുകളില്‍ മാത്രം ആണ് . Racing blue, Metallic black എന്നിവയാണ് ഈ കളറുകള്‍.

കഴിഞ്ഞ മോഡലില്‍ നിന്നും നിരവധി മാറ്റങ്ങളും ആയിട്ടാണ് BS6 വേര്‍ഷന്റെ വരവ്. ഇതില്‍ ഏറ്റവും ശ്രദ്ധേയം ആയ മാറ്റം ഹെഡ്ലൈറ്റ് ന്‍റെ മാറ്റം ആണ്. Bi-Functional LED Headlight ന്‍റെ കൂടെ LED Day Time Running Lamp കൂടി ഉള്‍പെടുത്തിയിട്ടുണ്ട് .

Yamaha FZS 25 BS VI Led Lamp

ഇരുട് ആയാലും പകല്‍ ആയാലും വ്യക്തമായി കാണാന്‍ കഴിയുന്ന നെഗറ്റീവ്  LCD Instrument Cluster ല്‍ റിയല്‍ ടൈം മൈലേജ് , എഞ്ചിന്‍ ഇന്‍ഡിക്കെറ്റര്‍ , ട്രിപ്പ്‌ മീറ്റര്‍ എന്നിവ ഉണ്ട് .

Yamaha FZS 25 BS VI cluster

സൈഡ് സ്റ്റാണ്ട് , എഞ്ചിന്‍ കട്ട്‌ ഓഫ്‌ സ്വിച്ച് ഉം ആയി ബന്ധിപ്പിചിരിക്കുന്നതിനാല്‍ സൈഡ് STAND മാറ്റാതെ വാഹനം ഓടുന്നത് അല്ല. ഇത് പോലെ തന്നെ സുരക്ഷയ്ക്ക് ആയി Dual Channel ABS ആണ് . ഫ്രണ്ട് ടയറില്‍ 282mm ഡിസ്കും, റിയര്‍ ടയറില്‍ 220mm ഡിസ്കും ആണ്.

Yamaha FZS 25 BS VI Disc Brake

യാത്രയുടെ കംഫര്ട്ട് നിലനിര്‍ത്തുന്നതിന് ആയി പിറകില്‍ 7-Step Adjustable Monocross Suspension ഉണ്ട്. Wind ബ്ലാസ്റ്റ് കുറക്കുന്നതിനും ഭംഗിക്കും ആയി ലോങ്ങ്‌ വൈസര്‍ മുന്നില്‍ ഉണ്ട്. കൈകള്‍ സംരക്ഷിക്കുന്നതിനു ആയി ബ്രഷ് ഗാര്‍ഡും അവൈലബ്ള്‍ ആണ്.ലോങ്ങ്‌ വൈസര്‍,ബ്രഷ് ഗാര്‍ഡ് ,golden color വീല്‍ എന്നിവ fzs മോഡലില്‍ മാത്രം ആണ് ഉള്ളത്.ഈ കാര്യങ്ങള്‍ അല്ലാതെ 2 മോഡലുകള്‍ തമ്മില്‍ വേറെ വ്യത്യാസങ്ങള്‍ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് .

Yamaha FZS 25 BS VI Brush Guard
Yamaha FZS 25 BS VI Long Visor
Yamaha FZS 25 BS VI Golden Wheel

FZS25 ന്‍റെയും FZ25 സ്പെസിഫികെഷന്‍സ് താഴെ കൊടുത്തിരിക്കുന്നു .

ജൂണ്‍ മാസത്തോടെ ഷോ റൂമുകളില്‍ എത്തിത്തുടങ്ങും എന്നാണ് കരുതുന്നത്. ഇതിന്‍റെ പ്രതീക്ഷിക്കുന്ന വില 1.40 ലക്ഷം ആണ് .

Leave a Reply

Your email address will not be published. Required fields are marked *