എന്ത് കൊണ്ട് ടിക്ക്ടോക്കൊളികൾ, എന്ത് കൊണ്ട് എഫ്ബിയോളികളും യുട്യൂബോളികളും ഇല്ല?

വ്യത്യസ്ത ജീവിത നിലവാരമുള്ള ആള്‍ക്കാരുടെ കഥ പറഞ്ഞു ഈ വര്‍ഷത്തെ ഓസ്കാര്‍ നേടിയ സിനിമയാണ് പാരസൈറ്റ് . ഈ സിനിമയുടെ തുടക്കത്തില്‍ ഒരു സീന്‍ ഉണ്ട്. വളരെ പണക്കാരായ പാര്‍ക്ക്‌ ‌ ഫാമിലിയിലേക്ക് ഒരു ടീച്ചറുടെ ഒഴിവു ഉണ്ട് എന്ന് ദരിദ്രര്‍ ആയ കിം ഫാമിലിയിലെ കി-വൂ വിനോട് കി -വൂ വിന്‍റെ തന്നെ ഒരു സുഹൃത്ത്‌ അറിയിക്കുന്നു. സുഹൃത്തിനു അറിയാം തന്നെക്കാള്‍ കഴിവ് കി-വൂ വിനു ഉണ്ട് എന്ന്. വലിയ അകാടെമിക് വിജയമോ , പണമോ ഇല്ലാത്തതു കി-വൂ വിന്‍റെ യോഗ്യത ഇല്ലായ്മ ആയി സുഹൃത്ത്‌ കണക്കാക്കുന്നു. പണക്കാരന്‍റെ വീട്ടില്‍ കയറി ജോലി ചെയ്യണം എങ്കില്‍ പണക്കാരന്‍ ആയി അഭിനയിക്കണം എന്ന് അവരുടെ സംഭാഷണത്തില്‍ നിന്ന് മനസ്സിലാവും. ദാരിദ്ര്യത്തില്‍ കഴിയുന്നവരെ അംഗീകരിക്കാന്‍ പാര്‍ക്ക്‌ ഫമില്യ്ക്ക് പറ്റില്ല എന്നും.

tiktokoli

ടിക്ക് ടോക് വളരെ പുതിയ സോഷ്യല്‍ മീഡിയ ആപ് ആണ്. musical.ly ആപ് ആണ് ഇപ്പോള്‍ ടിക്ക് ടോക് എന്ന പേരില്‍ ഉള്ളത്. മറ്റു സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ നേരിടേണ്ടി വരാത്ത പരിഹാസം ആണ് ടിക്ടോക് ഉപയോഗിക്കുന്നവര്‍ നേരിടേണ്ടി വരുന്നത് എന്നത് ഈ അടുത്ത കാലത്ത് കണ്ട വിവാദങ്ങളില്‍ നിന്നും മനസ്സിലാകും. facebook ഉപയോഗിക്കുന്നവരെ fb യോളികള്‍ എന്നോ യു ട്യൂബ് ഉപയോഗിക്കുന്നവരെ ടുബോളികള്‍ എന്നോ ആരും ഇതുവരെ വിളിച്ചതായി കണ്ടിട്ടില്ല . അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് ഇവരെ മാത്രം ടിക്ക് ടോക്കൊളികള്‍ എന്ന് കുറച്ചു പേര്‍ വിളിച്ചു വരുന്നു.ആര് ആരെയാണ് എന്തിനാണ് പരിഹസിക്കുന്നത് എന്ന് നോക്കാം.

വിളിക്കുന്നത് പ്രധാനമായും ക്ലാസ്സ്‌ privilage ഉള്ള ആള്‍ക്കാര്‍ ആണ്. ശരിക്ക് പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ ക്ലാസ്സ്‌ privilage. വിലപിടിപ്പുള്ള ക്യാമറ യും എഡിറ്റ്‌ ചെയ്യാന്‍ നല്ല കമ്പ്യൂട്ടര്‍ ഉം ഉള്ളവര്‍ ആ ഒരു നിലവാരത്തില്‍ വീഡിയോ ഒക്കെ എടുത്തു യുട്യൂബ് ലും fb യിലും ഒക്കെ പോസ്റ്റ്‌ ചെയ്യുന്നു. ഇങ്ങനെ ഉള്ളവര്‍ക്ക് തേക്കാത്ത വീടിന്റെ മുന്നില്‍ നിന്ന് വില കുറഞ്ഞ ഫോണില്‍ പാവപെട്ടവര്‍ ഓരോ വീഡിയോ എടുത്തു പോസ്റ്റ്‌ ചെയ്തു പ്രശസ്തി നേടുമ്പോള്‍ അവര്‍ക്ക് മാത്രം ഇത്രയും കാലം ഉണ്ടാരുന്ന content create ചെയ്യാന്‍ ഉള്ള അവകാശം നഷ്ടപ്പെട്ട് എന്ന് മനസ്സിലായി . ഇതിന്റെ ബാക്കി പത്രമാണ്‌ ഓരോരോ വിളികള്‍ ഉയര്‍ന്നു വരാന്‍ കാരണം. creativity ഇല്ലാത്തതു കൊണ്ട് അല്ല ഇവര്‍ മുന്നോട്ടു വരാത്തത് എന്ന് മനസ്സിലാവും. എന്നാല്‍ ഇവരുടെ creativity ലോകത്തിനു മുന്നില്‍ കാണിക്കാന്‍ ഉള്ള ഒരു platform ഉം അതിനു പറ്റിയ ഉപകരണങ്ങളും ഇല്ലാത്തതു കൊണ്ടാണ് എന്ന് കാണാം.

ടിക്ടോകിനു നേരെ ഓപ്പോസിറ്റ് ആണ് instagram. കാണാന്‍ ഭംഗിയുള്ള റിച് അന്തരീക്ഷത്തില്‍ ഉള്ള ഫോട്ടോകളും വീഡിയോകളും നിറഞ്ഞു നില്‍ക്കുന്ന സ്ഥലം. ടിക്ടോകില്‍ ചെയ്യുന്ന അതെ കാര്യം തന്നെ. എന്നാല്‍ ഇവിടെ ക്യാമറക്ക് മുന്നില്‍ പ്രെസന്റ് ചെയ്യാന്‍ മാത്രം ഭംഗിയോ, റിച്നെസ്സോ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ഇതിനുള്ള യോഗ്യത ഇല്ല എന്ന് ചിലര്‍ കരുതുന്നു.

PARASITE.-Kim-Bathroom.-CJ-Entertainment-copy - Archpaper.com ...

നിരവധി സിനിമ താരങ്ങളും സ്പോര്‍ട്സ് താരങ്ങളും മറ്റു സെലെബ്രിടി കളും ടിക്ടോകില്‍ ഉണ്ട് . എന്നാല്‍ ഇവരെ ഒന്നും ആരും ഒന്നും വിളിക്കാറില്ല. നേരത്തെ പറഞ്ഞ കാഴ്ച്ചയില്‍ തന്നെ unprivilaged ആയ ആള്‍ക്കാര്‍ക്ക് മാത്രം ആണ് ഈ പരിഹാസ വിളി നേരിടേണ്ടി വരുന്നത് എന്നതാണ്. ഇപ്പോള്‍ സകലമാന ആള്‍ക്കാര്‍ക്കും ഫോണും ആയി internet ഉം ആയി , ഇത്രയും കാലം ഇതൊക്കെ വെച്ച് പ്രശസ്തി നേടിയവരെ പോലെ സാധാരണക്കാരനും ചെയ്യുന്നു എന്ന് മാത്രം.

ടിക്ക് ടോക് വീഡിയോകള്‍ പരിഹസിക്കപെടുന്നത് അത് നിലവാരം കുറവായതു കൊണ്ട് അല്ല. സാധാരണക്കാരന് ഇഷ്ടപെടുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ ഉള്ള മനസ്സ് ഇല്ലാത്തതു കൊണ്ടാണ്. ഞങ്ങള്‍ വലിയ നിലവാരം ഉയര്‍ന്നവര്‍ എന്ന് സ്വയം കരുതുന്നവര്‍ സാധാരണക്കാരന്‍ എന്ത് ചെയ്താലും പുച്ഛം ആയിരിക്കും. സാധാരണക്കാരന്‍ ഇത്രയും കാലം എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ആയാല്‍ മതി എന്ന് കരുതുന്നവര്‍. അവര്‍ക്ക് കല്പിച്ച പരിധി വിട്ടു പുറത്തു പോകാന്‍ പാടില്ല എന്ന് …

content create ചെയ്യുന്നവര്‍ അല്ലാത്തവരും fb യിലും മറ്റും ടിക്ക് ടോകിനെ പരിഹസിക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ പരിഹസിക്കുന്നവര്‍ക്ക് ടിക്ടോക് ല്‍ സ്റ്റാര്‍ ആയവര്‍ക്ക് കിട്ടുന്ന പ്രശസ്തിയും അന്ഗീകാരവും ബന്ധങ്ങളും മറ്റും ഇതേ ടിക്ടോകില്‍ തന്നെ കിട്ടുക ആണേല്‍ സ്വീകരിക്കും എന്നതാണ് .parasite സിനിമയിലെ ഒരു സീന്‍ ആണ് ഇങ്ങനെ ഉള്ള ആള്‍ക്കാരെ കാണുമ്പോ ഓര്മ വരുന്നേ . കാറില്‍ നിന്നും കിട്ടുന്ന അണ്ടര്‍വെ യര്‍ വളരെ അറപ്പോടെ ആണ് പാര്‍ക്ക്‌ ഫാമിലി കാണുന്നത്. എന്നാല്‍ കുറച്ചു സീനുകള്‍ക്ക് അപ്പുറം ഇതേ അണ്ടര്‍ വെയര്‍ പാര്‍ക്ക്‌ ഫാമിലി യിലെ ദമ്പതിമാരുടെ sexual fantasy യുടെ ഭാഗം ആകുന്നു. അറപ്പോടെ കണ്ടവര്‍ തന്നെ അവരുടെ കാര്യം ആയപോള്‍ ഇഷ്ടപെടാന്‍ തുടങ്ങി.

What is your review of Parasite (2019 Korean movie)? - Quora

disclaimer : മറ്റുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് ഉള്ളത് പോലെ തന്നെ പല ന്യൂനതകളും ടിക്ടോകിനും ഉണ്ട്. ക്ലാസ്സിസ്റ്റ് remarks വിഷയത്തെ കുറിച്ച് മാത്രം ആണ് ഈ പോസ്റ്റ്‌ .

Leave a Reply

Your email address will not be published. Required fields are marked *