സച്ചിനെ വെല്ലുവിളിച്ചു യുവി !!കണ്ണും പൂട്ടി തിരിച്ചടിച്ചു സച്ചിൻ !!!പിന്നാലെ ഒരു ട്വിസ്റ്റും !!! വീഡിയോ കാണാം ….

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ കളികാരന്‍ ആയ സച്ചിനെ വെല്ലു വിളിച്ചു യുവരാജ്. വെല്ലുവിളി സ്വീകരിച്ചു സച്ചിന്‍ . ട്വിട്ടെരില്‍ ആണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. ഈ ബുദ്ധിമുട്ടേറിയ നിമിഷങ്ങളില്‍ കൊറോണ വ്യാപനം തടയാന്‍ വീട്ടില്‍ ഇരിക്കാന്‍ സന്നന്ധന്‍ ആണ് എന്ന് പറഞ്ഞുള്ള വീഡിയോയുടെ കൂടെ ആണ് യുവരാജ് സിംഗ് തന്‍റെ കൂടെ കളിച്ച സച്ചിന്‍, രോഹിത് ശര്‍മ, ഹര്‍ഭജന്‍ എന്നിവരെ വെല്ലുവിളിച്ചത് .ബാറ്റ് ചരിച്ചു പിടിച്ചു കൊണ്ട് ബോള്‍ തട്ടുന്നതാണ് വീഡിയോ. ഇങ്ങനെ ചെയ്യുന്നത് സച്ചിനും രോഹിതിനും എളുപ്പം ആരിക്കും എന്നാല്‍ ഹര്‍ഭജന് ബുദ്ധിമുട്ട് ആരിക്കും എന്നും കളിയാക്കി യുവരാജ് പറയുന്നു. UN അംബാസിഡര്‍ ആയ ദിയ മിര്‍സയെയും യുവി ടാഗ് ചെയ്തിട്ടുണ്ട്.

യുവരാജ് സിംഗ് ട്വിട്ടെരില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ

എന്നാല്‍ വിട്ടുകൊടുക്കാന്‍ സച്ചിന്‍ തയ്യാര്‍ ആരുന്നില്ല. യുവരാജ് സിംഗിന്റെ ചലഞ്ചു അത് പോലെ തന്നെ സച്ചിന്‍ ചെയ്തില്ല. കണ്ണ് മൂടി കെട്ടി ആണ് സച്ചിന്‍ ബോള്‍ തട്ടിയത്. വളരെ ഈസി ആയ ചല്ലെഞ്ചു ആണ് യുവി കാണിച്ചത് . അതിനാല്‍ ഇത് കുറച്ചു കൂടി ബുദ്ധിമുട്ട് ആയ രീതിയില്‍ താന്‍ ചെയ്യുകയാണ് എന്ന് പറഞ്ഞാണ് കണ്ണ് മൂടി കെട്ടി സച്ചിന്‍ ബോള്‍ തട്ടുന്നത്. എന്നാല്‍ ഈ കണ്ണ് മൂടി കെട്ടി ബോള്‍ അടിച്ചതില്‍ ഒരു ട്വിസ്റ്റ്‌ ഉണ്ട്. സച്ചിന്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ മുഴുവന്‍ കണ്ടാല്‍ മാത്രമേ അത് മനസ്സിലാവുകയുള്ളു. വളരെ നേര്‍ത്ത തുണി കൊണ്ടാണ് സച്ചിന്‍ കണ്ണ് മറച്ചതു. കണ്ണ് മറച്ചാലും ബോള്‍ കാണാന്‍ പറ്റുന്ന തുണി ആണ് സച്ചിന്‍ ഉപയോഗിച്ചത്. സച്ചിന്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ താഴെ …

സച്ചിന്‍ ഈ വീഡിയോ യില്‍ യുവിയെ വീണ്ടും ചലഞ്ചു ചെയ്തിരിക്കുക ആണ്. ക്രിക്കറ്റ്‌ മത്സരങ്ങള്‍ ഒന്നും ഇല്ലാത്ത ഈ സമയത്ത് രോഹിത് ശര്മയുടെം ഹര്ഭ‍ജന്റെയും രസകരമായ പ്രതികരണങ്ങള്‍ കൂടി കാത്തിരിക്കുക ആണ് ക്രിക്കറ്റ്‌ പ്രേമികള്‍..

Leave a Reply

Your email address will not be published. Required fields are marked *